Saturday, 25 February 2012

Mathrubhumi Vartha 26 Feb.2012 Page 13 Alpy


പെന്‍ഷനേഴ്‌സ് യൂണിയന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം
Posted on: 26 Feb 2012



കായംകുളം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കായംകുളം ടൗണ്‍ കമ്മിറ്റി വാര്‍ഷിക സമ്മേളനവും വെബ്‌സൈറ്റ് ഉദ്ഘാടനവും സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍ നിര്‍വ്വഹിച്ചു. പ്രൊഫ. എം.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.വി. ഗോവിന്ദപ്പിള്ള, വൈസ് പ്രസിഡന്റ് ഒ.എം. സാലി, ചുനക്കര ജനാര്‍ദനന്‍ നായര്‍, ഇലിപ്പക്കുളം രവീന്ദ്രന്‍, ഡോ. ജി. സദാശിവന്‍, ടി.കെ. വിജയന്‍, അനന്തകൃഷ്ണന്‍, കെ. രവീന്ദ്രക്കുറുപ്പ്, കെ.ആര്‍. രാമഭദ്രന്‍, കെ. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ജി. ഇന്ദ്രസേനക്കുറുപ്പ് സ്വാഗതവും വി.തങ്കമ്മ നന്ദിയുംപറഞ്ഞു.

ഭാരവാഹികളായി കെ. പരമേശ്വരന്‍പിള്ള(പ്രസി.), കെ. രവീന്ദ്രക്കുറുപ്പ്, കെ. സുകുമാരപിള്ള (വൈസ് പ്രസി.), കെ. മോഹന്‍ കോയിക്കല്‍ (സെക്ര.), കെ.ആര്‍. രാമഭദ്രന്‍, എസ്. ലളിതമ്മ (ജോ. സെക്ര.), ഐ. ഹസ്സന്‍കുഞ്ഞ് (ഖജാ.) എന്നിവരെ തെരഞ്ഞെടുത്തു.

Mathrubhumi Vartha 26 Feb.2012 Page 13 Alpy